ചൈനയെ പിളര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ബെയ്ജിങ്: ചൈനയെ പിളര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ആക്രമണങ്ങളൊ വിപുലീകരണമൊ രാജ്യത്തിന് ആവശ്യമില്ല. അതേസമയം, കടന്നു കയറ്റങ്ങളെ ചെറുക്കാനാവുമെന്ന ആത്മവശ്വാസം രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പിളര്‍ക്കാന്‍ തങ്ങള്‍ ആരേയും അനുവദിക്കില്ല. അതൊരു വ്യക്തിയായാലും, സംഘടനയായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും പുറത്തുളളവരായാലും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കില്ല. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയെ ഹനിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു നേരെയുള്ള ഒളിയമ്പുകളായിരുന്നു ജിന്‍പിങ്ങിന്റെ പ്രസംഗത്തിലുടനീളം. എന്നാല്‍ ഒരു രാജ്യത്തെയോ ഒരു പ്രശ്‌നത്തെയോ ജിന്‍പിങ് പേരെടുത്തു പരാമര്‍ശിച്ചില്ല. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍ പ്രസിഡന്റ് ആയ തായ്‌വാനുമായും ചൈന സ്വരച്ചേര്‍ച്ചയിലല്ല .

Post A Comment: