ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്‌ആപ്പ്, സ്നാപ് ചാറ്റ് തുടങ്ങിയവയാണ് അവയില്‍ ചിലത്.
സന്ദേശങ്ങള്‍ പരസ്പരം കൈമാറാന്‍ ഇന്ന് നിരവധി ആപ്പുകള്‍ നിലവിലുണ്ട്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്‌ആപ്പ്, സ്നാപ് ചാറ്റ് തുടങ്ങിയവയാണ് അവയില്‍ ചിലത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ആപ്പ് കൂടെ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ്. സറാഹ എന്നാണ് ഈ ആപ്പിന്റെ പേര്.
അമേരിക്ക പോലുള്ള നാടുകളില്‍ ഈ വന്‍കിട കമ്ബനികളെ തറപറ്റിച്ച്‌ ആപ്പ് സ്റ്റോറുകളില്‍ മുന്‍പിലെത്തിയ ഒരു ആപ്പാണ് സറാഹ. സന്ദേശ കൈമാറ്റ ആപ്പ് തന്നെയാണ് സറാഹ. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടനുസരിച്ച്‌ ഐഒഎസ് ആപ്പ് സ്റ്റോറില്‍ സറാഹ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
2016 നവംബറില്‍ സയീന്‍ അല്‍ അബീദിന്‍ എന്ന സൗദി ഡെവലപ്പറാണ് ഈ ആപ്പിന്റെ നിര്‍മ്മാണം. സറാഹ എന്നാല്‍ അറബിയില്‍ സത്യസന്ധം എന്നാണ് അര്‍ത്ഥം. അറേബ്യന്‍ രാജ്യങ്ങളിലും, ഈജിപ്തിലും ശ്രദ്ധേയമായ ഈ ആപ്പ് അവിടുത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളാണ് കൂടുതല്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Post A Comment: