യുവതിയുടെ കാര്‍ പിന്തുടര്‍ന്ന കുറ്റം സമ്മതിച്ച് വികാസ് ഭരാല. പോലീസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ചണ്ഡിഗഡ്: യുവതിയുടെ കാര്‍ പിന്തുടര്‍ന്ന കുറ്റം സമ്മതിച്ച് വികാസ് ഭരാല. പോലീസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
വികാസും സുഹൃത്തും യുവതിയെ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.  പ്രതികള്‍ക്ക് എഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
നേരത്തെ വികാസിനെ അറസ്റ്റു ചെയ്ത പോലീസ് യുവാക്കളെ ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് യുവതിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് വികാസിനെ വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു. 
തട്ടികൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.

Post A Comment: