കുംഭകോണത്ത് സ്‌കൂള്‍ കെട്ടിടം തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും മോചനം.
ചെന്നൈ: കുംഭകോണത്ത് സ്‌കൂള്‍ കെട്ടിടം തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും മോചനം. സ്‌കൂളിന്റെ ഉടമ പുലവാര്‍ പളനിസ്വാമിയേയും മറ്റ് ഏഴുപേരെയും വെറുതെ വിടുന്നതായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചു. വിചാരണ കാലയളവില്‍ തന്നെ പ്രതികള്‍ ശികഷ അനുഭവിച്ചു കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കാലളവില്‍ മരിച്ച സ്‌കൂള്‍ ഉടമയുടെ ഭാര്യയുടെ മേലുള്ള കേസുകള്‍ കോടതി ഒഴിവാക്കി.
സ്‌കൂള്‍ ഉടമയുടെമേല്‍ ചുമത്തിയിരുന്ന 51.65 ലക്ഷം പിഴ 1.16 ലക്ഷമാക്കി കുറക്കുകയും ചെയ്തു.
2004 ജൂലൈ 16നാണ് കുംഭകോണത്ത് സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍  മരിച്ചത്. ഒരു പ്രൈമറി സ്‌കൂളും ഗേള്‍സ് ഹൈസ്‌കൂളും അടക്കം മൂന്ന് വിദ്യാലയങ്ങള്‍ ഒരുമിച്ചാണ് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. സ്‌കൂളിന്റെ അടുക്കളയിലുണ്ടായ തീപിടുത്തം പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 18 കുട്ടികള്‍ക്ക് അപകത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് വിധി. ആകെയുണ്ടായിരുന്ന 21 പ്രതികളില്‍ മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

Post A Comment: