പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന്​ ധനമന്ത്രാലയം.


ദില്ലി: പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന്​ ധനമന്ത്രാലയം. പിന്‍വലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആര്‍.ബി.​ഐ വ്യക്​തമാക്കിയതിന്​ പിന്നാലെയാണ്​ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന്​  ധനമന്ത്രാലയം വ്യക്​തമാക്കിയിരിക്കുന്നത്​.
ധനകാര്യ സെക്രട്ടറി എസ്​.സി ഗാര്‍ഖയാണ്​ പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കുന്നതിനായി ജനങ്ങള്‍ക്ക്​ ഇനിയും അവസരം നല്‍കാന്‍ കഴിയില്ലെന്ന്​ വ്യക്​തമാക്കിയത്​. ഇപ്പോള്‍ വിനിമയം നടത്തുന്ന കറന്‍സി മാത്രമേ ഇത്തരത്തില്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ്​ ആര്‍.ബി.​ഐയും വ്യക്​തമാക്കിയിരിക്കുന്നത്​.
നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കുമെന്ന്​  വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച കേസില്‍ വീണ്ടും അവസരം നല്‍കാന്‍ കഴിയില്ലെന്ന്​ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

Post A Comment: