തമിഴ്നാട്ടില്‍ ഇടഞ്ഞ് നില്ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും ഒന്നായി
ചെന്നൈ: തമിഴ്നാട്ടില്‍ ഇടഞ്ഞ് നില്ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും ലയനപ്രഖ്യാപനം നടത്തി. പാര്‍ട്ടി  ആസ്ഥാനത്ത് ഇരുനേതാക്കളും കൈകൊടുത്തു.
ഇരു പക്ഷത്തേയും പ്രമുഖ നേതാക്ക അണ്ണാ ഡിഎംകെ ആസ്ഥാനത്തെത്തി ചര്‍ച്ച  നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന്  പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനമന്ത്രി സ്ഥാനവും പന്നീര്‍സെല്‍വത്തിനാണ്. പന്നീര്‍സെല്‍വത്തിന്റെ ഒരു വിശ്വസ്തനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തങ്ങളുടെ ആദ്യ പരിഗണന നഷ്ടപ്പെട്ട പാര്‍ട്ടി  ചിഹ്നമായ രണ്ടില തിരിച്ചെടുക്കല്‍ ആയിരിക്കുമെന്ന് ലയനത്തിന് ശേഷം ഇ പളനിസ്വാമി പറഞ്ഞു. അമ്മ നല്കിയ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റും. തനിക്ക് ശേഷം 100 വര്‍ഷക്കാലം എഐഎഡിഎംകെ നിലനില്‍ക്കുമെന്നാണ് അമ്മ പറഞ്ഞത്. അതിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഞങ്ങല്‍ പ്രവര്‍ത്തിക്കുമെന്നും പളനിസ്വാമി വ്യക്തമാക്കി.

Post A Comment: