ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച്‌ തിരുവിതാംകൂര്‍ രാജകുടുംബം


തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച്‌ തിരുവിതാംകൂര്‍ രാജകുടുംബം. വെെകിട്ട് നടക്കുന്ന കൂടിക്കാഴ്ചയില്‍ അമിക്കസ് ക്യൂറിയെ രാജകുടുംബം തങ്ങളുടെ നിലപാട് അറിയിക്കും. നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍ നിന്നും രാജകുടുംബം വിട്ടുനില്‍ക്കുമെന്നും അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായ് വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചര്‍ച്ച നടത്തും.

എന്നാല്‍, ചര്‍ച്ചയ്ക്ക് മുന്‍മ്പ് തന്നെ നിലവറ തുറക്കാനാവില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എതിര്‍പ്പിന്റെ കാര്യം കോടതിക്ക് മുമ്പാകെ അറിയിക്കുമെന്നും രാജകുടുംബം വ്യക്തമാക്കി. എന്നാല്‍ വൈകിട്ട് കവടിയാര്‍ കൊട്ടാരത്തിലെത്തി സമവായ ചര്‍ച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ തീരുമാനം. 


ഇന്ന് രാവിലെ അദ്ദേഹം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ വി. രതീശന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ക്ഷേത്രത്തില്‍ നടക്കുന്ന മൂലവിഗ്രഹ പരിശോധനയുടെ നടപടിക്രമങ്ങളാണ് ചര്‍ച്ച ചെയ്തത്.

Post A Comment: