ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതിവടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതികളുടെ നുണ പരിശോധന ഫലം പുറത്ത്. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയില്‍ ലഭിച്ചില്ല. പരാതിക്കാര്‍ കേസുമായി സഹകരിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെയാണ് കഴിഞ്ഞ മാസം രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ ഫോറന്‍സിക് സെന്ററില്‍  നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ കേസില്‍ ഇവരെ ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ജയന്തനുപയോഗിച്ചിരുന്ന ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ കിട്ടിയില്ല. നുണപരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും, പത്ത് ദിവസം കൂടുമ്പോള്‍ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനാല്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ആലോചനയിലാണ് പോലീസ്. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി.

Post A Comment: