സ്ത്രീകളെ അക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസില്‍ വനിതകളുടെ പ്രതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിച്ച് സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി.സ്ത്രീകളെ അക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസില്‍ വനിതകളുടെ പ്രതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിച്ച് സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ 15-ാമത് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വെല്ലുവിളി നേരിടാനുളള കരുത്തും  അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാനും കഴിയണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത സേവന രംഗത്ത് ഊര്‍ജ്ജ സ്വലതയോടെയും പക്വതയോടെയും പ്രവര്‍ത്തിക്കാനുളള  കരുത്ത് പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം 6 ശതമാനമേ ഉണ്ടായിരുന്നുളളൂ. അത് 15 ശതമാനമായി ഉയര്‍ത്താനുളള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും  ഇതിന് 451 പുതിയ തസ്തിക സൃഷ്ടിക്കുകയും 700 വനിത പോലീസിന്  ഉടനെ പരിശീലനം നല്‍കുമെന്നും സംസ്ഥാനത്ത് വനിത കമ്മാന്റ് വിഭാഗം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പത് പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി വനികളെ നിയമിച്ചു. 2 സി ഐ മാര്‍ക്കും 7 എസ് ഐ മാര്‍ക്കുമാണിതിന്റെ ചുമതല. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും വനിതാ പോലീസിനെ നിയോഗിക്കും. ഇന്ത്യ റിസര്‍വ് വനിതാ ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിണ്ടെന്നും അദ്ദേഹം പറഞ്ഞു.

8 നഗരങ്ങളില്‍ ആരംഭിച്ച പിങ്ക് പട്രോള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ബസ് സ്റ്റാന്റുകളിലും തിരക്കുളള കവലകളിലും പിങ്ക് ബീറ്റ്  കൂടുതല്‍ കാര്യക്ഷമമാക്കും. സ്ത്രീകള്‍ക്ക് സ്വയം രക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ജനമൈത്രി പോലീസ് ഭവന സന്ദര്‍ശനം നടത്തും. പഞ്ചായത്ത് ഓഫീസുകളില്‍ വനിത പോലീസെത്തി പരാതി സ്വീകരിക്കും. ബ്ലേഡ് മാഫിയയുടെ ക്രൂരതയ്ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് വനിതാ കമ്മീഷന്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് സുരക്ഷാ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈഫൈ, സ്മാര്‍ട്ട് ക്ലാസ് റൂം, ഡിജിറ്റില്‍ ടീച്ചിങ്ങ്, ടെലികോണ്‍ഫറന്‍സ് സംവിധാനം തുടങ്ങിയവ ഏര്‍പ്പെടുത്തി പോലീസ് അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post A Comment: