ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമമോ സംഘർഷമോ ഉണ്ടായാൽ വെടി വെക്കാൻ നിർദേശം നൽകിയതായി തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ അറിയിച്ചുതിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമമോ സംഘർഷമോ ഉണ്ടായാൽ വെടി വെക്കാൻ നിർദേശം നൽകിയതായി തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ അറിയിച്ചു. ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പൊലീസ് ഓഫിസർമാരും ആയുധം ധരിച്ചിരിക്കണമെന്നും ഐ.ജി നിർദേശിച്ചു. 
പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംശയമുള്ളവരെ കസ്​റ്റഡിയിലെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലുൾപ്പെടുത്തേണ്ടവരെ അദ്ദേഹം തീരുമാനിക്കും.
ഫൈസൽ വധക്കേസി​െൻറ പ്രതികാരമാണോ കൊലയെന്ന് ഇപ്പോൾ പറയാനാകില്ല. 750ഓളം പൊലീസുകാരെ തിരൂർ മേഖലയിൽ വിന്യസിച്ചു. മൊബൈൽ, സ്ട്രൈക്കിങ് വിഭാഗങ്ങളും പ്രവർത്തിക്കുമെന്ന്​ ഐ.ജി അറിയിച്ചു. 

Post A Comment: