നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.
ചാലക്കുടി: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. കൂടപ്പുഴ കണക്കശ്ശേരി വീട്ടില്‍ സജീവന്‍, കൂടപ്പുഴ പാറാട്ട് വീട്ടില്‍ അശോകന്‍ എന്നിവരെയാണ് ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ഞൂറോളം പായ്ക്കറ്റ് നിരോധിത ഹാന്‍സ് കണ്ടെടുത്തു. സജീവനെ ഇതിനു മുന്‍പും സമാനമായ കേസില്‍ പിടികൂടിയിട്ടുണ്ട്. ഇതര സംസ്ഥാനതൊഴിലാളികളേയും കോളേജ് വിദ്യാര്‍ത്ഥികളേയും കേന്ദ്രീകരിച്ചായിരുന്നു വില്‍പന. സീനിയര്‍ സി.പി.ഒ. കെ.എ. ജോയി, സി.പി.ഒമാരായ എം.എസ്.ഷോജു., എ.യു.റെജി., രാജേഷ് ചന്ദ്രന്‍, എം.എം.മഹേഷ്, കെ.പി.പ്രവീണ്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post A Comment: