അതിരപ്പിള്ളിയ്ക്കു സമീപം വെറ്റിലപാറയിലെ റബര്‍ തോട്ടത്തില്‍ പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി
തൃശൂര്‍: അതിരപ്പിള്ളിയ്ക്കു സമീപം വെറ്റിലപാറയിലെ റബര്‍ തോട്ടത്തില്‍ പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വെച്ചാണ് പുലിയെ കെണിയില്‍ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റ പുലിയെ മലയാറ്റൂരിലെ റെസ്ക്യൂ സെന്ററിലേക്ക് താല്‍കാലികമായി മാറ്റി.
അതിരപ്പിള്ളിയ്ക്കു സമീപം വെറ്റിലപാറയില് പാറേക്കാട്ടില്‍ ബിനോയുടെ റബര്‍തോട്ടത്തിലാണ് പുലിയെ കെണിയില്‍ പെട്ടനിലയില്‍ കണ്ടെത്തിയത്. 
രാവിലെ പശുക്കളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കമ്പികൊണ്ടുണ്ടാക്കിയ കെണിയില്‍ പുലി കുടുങ്ങികിടക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ജനവാസ മേഖലയായതിനാല്‍ പ്രദേശവാസികളെ മുഴുവ ഒഴിപ്പിച്ച ശേഷമായിരുന്നു വനംവകുപ്പിനന്‍റെ രക്ഷാപ്രവര്‍ത്തനം. മയക്കുവെടി വെച്ച ശേഷം ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ പുലിയെ വലയിലാക്കി. കെണിയില്‍ പെട്ടതിനാല്‍ പുലിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം  മലയാറ്റൂരിലെ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയി.Post A Comment: