ജയില്‍ പരിസരത്തേക്ക് പ്രവേശിക്കുന്നതില്‍ ദേര സച്ച സൗദ പ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തുറോഹ്തക്: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ സ്വയംപ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് 10വര്‍ഷം കഠിന തടവ്‌. 2002ല്‍ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. ഗുര്‍മീതിനെ തല്‍ക്കാലം റോഹ്തക് ജയിലില്‍തന്നെ പാര്‍പ്പിക്കും.
പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്.
സുരക്ഷാ കാരണങ്ങളാല്‍ ഗുര്‍മീതിനെ പാര്‍പ്പിച്ച ജയിലിലെ വായനാമുറി താല്‍ക്കാലിക കോടതിയാക്കി മാറ്റിയാണ് വിധി പ്രഖ്യാപിച്ചത്.
ഇതിനായി ജഡ്ജിയെ ഗുര്‍മീതിനെ പാര്‍പ്പിച്ച റോഹ്തക്കിലെ സുഹൈരിയ ജയിലിലെത്തിക്കുകയായിരുന്നു. രണ്ടരയോടെ സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ജയിലില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിട്ടിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം അന്തിമ വാദത്തിനായി ഇരുപക്ഷത്തിനും പത്തുമിനിട്ടു വീതം നല്‍കി.
കേസില്‍ ഗുര്‍മീതിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നു സിബിഐ വാദിച്ചു. ചെയ്ത തെറ്റിനു മാപ്പു പറയുന്നതായി ഗുര്‍മീത് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പു ചെയ്ത കാരുണ്യപ്രവൃത്തികള്‍ പരിഗണിക്കണമെന്നും ഗുര്‍മീത് കോടതിയോട് അപേക്ഷിച്ചു.
ശിക്ഷാവിധി വരുന്നതോടെ വീണ്ടും കലാപം പടര്‍ന്നേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്ങും സുരക്ഷ ശക്തമാക്കി. ഹരിയാന കനത്ത ജാഗ്രതയിലാണ്. റോഹ്തക്കില്‍ 28 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും കര്‍ഫ്യു പ്രഖ്യാപിച്ചു.
28 കമ്പനി അര്‍ധസൈനിക വിഭാഗമാണ് ജയിലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജയിലിനു സമീപത്തെ എല്ലാ റോഡുകളും സൈന്യം അടച്ചു. സ്‌കൂളുകളും കോളജുകളും അവധിയിലാണ്. പ്രദേശത്ത് ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. വീട്ടില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വെടിവയ്ക്കുമെന്ന് റോഹ്തക് പൊലിസ് ജനങ്ങളെ അറിയിച്ചിട്ടുണ്ട്.

ജയില്‍ പരിസരത്തേക്ക് പ്രവേശിക്കുന്നതില്‍ ദേര സച്ച സൗദ പ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഹരിയാനയില്‍ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം നാളെ വരെ നീട്ടി. അക്രമം പൊട്ടിപ്പുറപ്പെട്ട വെള്ളിയാഴ്ചയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. മൊബൈല്‍ എസ്.എം.എസുകളും വിലക്കി.

Post A Comment: