പലിശ നിരക്കില്‍ 25 ശതമാനമെങ്കിലും ഇളവ് വ്യവസായ മേഖല പ്രതീക്ഷിക്കുന്നുണ്ട്മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കില്‍ ആര്‍.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. 
ഉച്ചക്ക് രണ്ടരക്കാണ് പ്രഖ്യാപനം.
പലിശ നിരക്കില്‍ 25 ശതമാനമെങ്കിലും ഇളവ്  വ്യവസായ മേഖല പ്രതീക്ഷിക്കുന്നുണ്ട്. 
ധനനയസമിതിയില്‍ പലിശ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചേക്കും. പലിശ കുറക്കാത്തതില്‍ കേന്ദ്രം കഴിഞ്ഞ തവണ നീരസം പ്രകടിപ്പിച്ചിരുന്നു.
ഓഹരി വിപണികളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  

Post A Comment: