ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചുലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ഇറ്റലിയുടെ വിഖ്യാത ഗോളി ജിയാന്‍ ലൂജി ബഫണാണ് സാധ്യതാ പട്ടികയിലുള്ള മറ്റൊരു താരം. ഓഗസ്റ്റ് 24 നാണ് പുരസ്‌കാര പ്രഖ്യാപനവും വിതരണവും.
80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ് പട്ടികയുടെ അന്തമ ലിസ്റ്റിലേക്ക് മൂന്ന് പേരെയും തെരഞ്ഞെടുത്തത്.
മെസിയും റൊണാള്‍ഡോയും നേരത്തെ രണ്ട് തവണ പുരസ്‌കാരത്തിനര്‍ഹരായിട്ടുണ്ട്.

Post A Comment: