വ്യാജരേഖകള്‍ ചമച്ച്‌ ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി




കൊച്ചി: വ്യാജരേഖകള്‍ ചമച്ച്‌ ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
വ്യാജരേഖ നല്‍കി അവധി ആനുകൂല്യം പറ്റിയെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. കേസില്‍ സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Post A Comment: