ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത്
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത്. ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതല്‍ ആളുകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ വേണ്ടിയാണ്. സ്വകാര്യ ലാഭത്തിനും താല്‍പ്പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

അതേസമയം, ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ഷാഫി പറന്പില്‍, റോജി എം. ജോണ്‍, ടി.വി. ഇബ്രാഹിം, വി.പി. സജീന്ദ്രന്‍, എം. ഷംസുദ്ദീന്‍ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

Post A Comment: