തനിക്ക് പിന്തുണ നല്‍കുന്ന സി.പി.ഐ നേതാക്കള്‍ അങ്ങനെ കത്ത് നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞുതിരുവനന്തപുരം: തനിക്കെതിരേ ആരോപണമുന്നയിച്ച് സി.പി.ഐ സി.പി.എമ്മിന് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സി.പി.ഐ നേതാക്കള്‍ തന്റെയും ഇടതുമുന്നണിയുടേയും കൂടി നേതാക്കളാണ്. അവര്‍ അങ്ങനെ കത്ത് നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
തനിക്ക് പിന്തുണ നല്‍കുന്ന സി.പി.ഐ നേതാക്കള്‍ അങ്ങനെ കത്ത് നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ബാലാവകാശ കമ്മീഷനില്‍ തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് സി.പി.ഐ കത്ത് നല്‍കിയിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
നിയമനം നടത്തുന്നതിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ വിളിച്ചില്ലെന്നും കത്തില്‍ ആരോപിച്ചു. രണ്ടു പേരെ തങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അവരെ ആരോഗ്യ മന്ത്രി പരിഗണിച്ചില്ല. ഇനിയുള്ള ഒഴിവിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്നും കത്തില്‍ സി.പി.ഐ ഉന്നയിക്കുന്നുണ്ട്.

Post A Comment: