സോഷ്യല്‍മീഡിയയുടെ കാര്യത്തില്‍ ഫെയ്‌സ്ബുക്കുമായുള്ള മത്സരത്തില്‍ ഏറെക്കുറെ പരാജയമാണ് ഗൂഗിള്‍.
സോഷ്യല്‍മീഡിയയുടെ കാര്യത്തില്‍ ഫെയ്‌സ്ബുക്കുമായുള്ള മത്സരത്തില്‍ ഏറെക്കുറെ പരാജയമാണ് ഗൂഗിള്‍. ഇതു പരിഹരിക്കാന്‍ സ്വന്തമായി ആവുന്നതെല്ലാം ചെയ്തു നോക്കി, ഒടുവില്‍ സ്‌നാപ്ചാറ്റിനെ ഏറ്റെടുക്കാന്‍ നീക്കം നടത്തുകയാണെന്നാണ് വിവരം. അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയില്‍ ഗൂഗിള്‍ സ്‌നാപ്ചാറ്റിന് 30 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗൂഗിളിനോ മറ്റു കമ്പനികള്‍ക്കോ തല്‍ക്കാലം സ്‌നാപ്ചാറ്റിനെ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് സി.ഇ.ഒ ഇവാന്‍ സപീഗലിന്റെ നിലപാട്. ഗൂഗിള്‍ വാങ്ങാന്‍ താല്‍പര്യമെടുക്കുന്നുവെന്നു വാര്‍ത്ത വന്നതോടെ വിപണിയില്‍ സ്‌നാപ്ചാറ്റിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. 2.3 ശതമാനമാണ് ഇന്നലെ മാത്രം ഷെയര്‍ പ്രൈസില്‍ ഉയര്‍ച്ചയുണ്ടായത്.
ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ജനപ്രിയം കൂടിയതോടെ സ്‌നാപ്ചാറ്റിന് നല്ലൊരു ഇടിവുണ്ടായിരുന്നു. എന്തായാലും ഇതു നികത്താന്‍ ഗൂഗിളിന്റെ വാഗ്ദാന വാര്‍ത്ത ഗുണം ചെയ്തിരിക്കുകയാണിപ്പോള്‍.

Post A Comment: