അന്തരാഷ്ട്ര റാപ്പിഡ് ചെസ്സ്‌ മത്സരത്തില്‍ തൃശൂര്‍ക്കാരന് സ്വര്‍ണം ചെക്ക് റിപ്പബ്ളിക്കില്‍ നടന്ന അന്താരാഷ്ട്ര ഓപ്പണ്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ് റാപ്പിഡ് റേറ്റിങ് അണ്ടര്‍ 2300ല്‍ നിഹാല്‍ സരിന്‍ ഒന്നാം സ്ഥാനം നേടിയത് .അന്തരാഷ്ട്ര റാപ്പിഡ് ചെസ്സ്‌ മത്സരത്തില്‍  തൃശൂര്‍ക്കാരന് സ്വര്‍ണം
ചെക്ക് റിപ്പബ്ളിക്കില്‍ നടന്ന അന്താരാഷ്ട്ര ഓപ്പണ്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ് റാപ്പിഡ് റേറ്റിങ് അണ്ടര്‍ 2300ല്‍ നിഹാല്‍ സരിന്‍ ഒന്നാം സ്ഥാനം നേടിയത് . റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാക്സിം ലു ഗോഡ് കോയിയെ അട്ടിമറിചാണ് നിഹാല്‍ സ്വര്‍ണം നേടിയത്  റാപ്പിഡ് റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ സമനിലയില്‍ തളച്ചുമാണ് നിഹാല്‍ ഒന്നാം സ്ഥാനം നേടിയത് നിഹാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ എത്തുന്നതിന് ഫസ്റ്റ് നോം നേടിയിട്ടുണ്ട്. ഇപ്പോഴത്തെ ഫിഡേ റേറ്റിങ് സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ 2485 ആണ് നിഹാലിന്റെ റേറ്റിങ്. റാപ്പിഡ് വിഭാഗത്തില്‍ 2032 ഉം ബ്ളിറ്റ്സ് വിഭാഗത്തില്‍ 2317മാണ് നിഹാലിന്റെ റേറ്റിങ്.
തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ളിക് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ നിഹാല്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ത്വക്ക്‌രോഗ വിഭാഗത്തിലെ ഡോക്ടര്‍ സരിന്‍, മനോരോഗ വിഭാഗത്തിലെ ഡോക്ടര്‍ ഷിജിന്‍ എന്നിവരുടെ മകനാണ്


Post A Comment: