യു.എസ് പ്രസിഡന്റ്‌ കരന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചുയു.എസ് പ്രസിഡന്റ്‌ കരന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചു. ബാനന്‍ വൈറ്റ് ഹൗസ് വിടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജിവാര്‍ത്ത പുറത്തുവന്നത്.
ട്രംപുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണ് ബാനന്റെ രാജി. വൈറ്റ് ഹൗസിലെ പ്രധാന നയതന്ത്ര വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ രാജിക്കായി വൈറ്റ് ഹൗസില്‍ നിന്നു സമ്മര്‍ദ്ദമുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്റെ രാജി വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ട്രംപ് ഭരണകൂടത്തിനു കീഴില്‍ പ്രധാന സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുന്ന എട്ടാമത്തെയാളാണ് ബാനന്‍. നേരത്തെ വൈറ്റ് ഹൗസിന്റെ പുതിയ മുഖ്യ ഉപദേഷ്ടാവായി ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു.

Post A Comment: