ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ക്കിനും ഭാര്യ പ്രസില്ല ചാനിനും രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു.
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ക്കിനും ഭാര്യ പ്രസില്ല ചാനിനും രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു. ജന്മമാസത്തിന്റെ പേരായ 'ഓഗസ്റ്റ്' എന്ന് തന്നെയാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുക്കര്‍ബര്‍ക്ക് മകള്‍ പിറന്നകാര്യം അറിയിച്ചത്.
 
മകളെ ലോകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് തിങ്കളാഴ്ച വൈകുന്നേരം സുക്കര്‍ബര്‍ഗ് എഴുതിയ കത്ത് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പ്രസില്ലയും താനും തങ്ങളുടെ രണ്ടാമത്തെ മകളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നാണ് സുക്കര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറഞ്ഞത്. മകള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും വേഗത്തില്‍ അവള്‍ വളരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുക്കര്‍ പറയുന്നു. 

പ്രസവവാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ ദശലക്ഷകണക്കിന് ആളുകളാണ് ആശംസകളുമായി ഫേസ്ബുക്കില്‍ എത്തിയത്. ദമ്പതികള്‍ക്ക് ഒരു വയസുള്ള മാക്സ് എന്ന മകളുമുണ്ട്.

Post A Comment: