2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ദില്ലി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ പോലീസിനോട് ഡല്‍ഹി ഹൈക്കോടതി.
കേസന്വേഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. എന്നാല്‍, കേസിന്റെ പുരോഗതി വിലയിരുത്തേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) സഞ്ജയ് ജയിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.
കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തണമെന്നും എഎസ്ജി ആവശ്യപ്പെട്ടു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post A Comment: