ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമല്ലെന്നും സ്മാരക മന്ദിരം മാത്രമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ദില്ലി: ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമല്ലെന്നും സ്മാരക മന്ദിരം മാത്രമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ആഗ്ര ജില്ലാ കോടതിയിലാണ് കേന്ദ്ര പുരാവസ്തു വകുപ്പ് സത്യവാങ്ങ്മൂലം നല്‍കിയത്.
2015 ഏപ്രിലില്‍ താജ് മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ആറ് അഭിഭാഷകര്‍ ചേര്‍ന്ന് ഹരജി നല്‍കിയിരുന്നു. 2015 നവംബറില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് താജ്മഹല്‍ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവില്ലെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകര്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍,പുരാവസ്തു വകുപ്പ്, സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പുരാവസ്തു വകുപ്പ് കോടതിയില്‍ നല്‍കിയത്.


Post A Comment: