മ്യാന്‍മറിലെ റാഖിനെയിലെ അതിര്‍ത്തി പോസ്​റ്റുകളില്‍ റോഹിങ്ക്യന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 സുരക്ഷാ സൈനികരുള്‍പ്പെടെ 32ഒാളം പേര്‍ ​ കൊല്ലപ്പെട്ടു
മ്യാന്‍മറിലെ റാഖിനെയിലെ അതിര്‍ത്തി പോസ്​റ്റുകളില്‍ റോഹിങ്ക്യന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 സുരക്ഷാ സൈനികരുള്‍പ്പെടെ 32ഒാളം പേര്‍ ​ കൊല്ലപ്പെട്ടു. തുടര്‍ന്ന്​ നടന്ന ഏറ്റുമുട്ടലില്‍ 21 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി മുഖ്യ സൈനിക കമാന്‍ഡര്‍ ഫേസ്​ബുക്ക്​ പോസ്​റ്റില്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്​. അതിര്‍ത്തിയി​െല ഗാര്‍ഡ്​ പോസ്​റ്റുകള്‍ തീവ്രവാദികള്‍ വളഞ്ഞിരിക്കുകയാണ്​. സംഭവ സ്​ഥലത്തേക്ക്​ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്​. അരാകന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മിയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ സംശയിക്കുന്നു​.
ബംഗ്ലാദേശിനോടടുത്ത തീരദേശ സംസ്​ഥാനമാണ്​ റാഖിനെ. തീവ്രവാദി ആക്രമണങ്ങള്‍ ഇടക്കി​ടെ ഉണ്ടാകുന്നതിനാല്‍ 2016 ഒക്​ടോബര്‍ മുതല്‍ റാഖിനെ അതിര്‍ത്തി അടച്ചിരിക്കുകയാണ്​. തീവ്രവാദികളെ തുരത്തുന്നതിനായി മ്യാന്‍മര്‍ സുരക്ഷാ സേന ഇൗ വര്‍ഷം ഇടക്കിടെ ​ആക്രമണങ്ങള്‍ നടത്തിയിട്ടുമുണ്ട്​. തീവ്രവാദികളെന്ന്​ സംശയിക്കുന്നവരെ മുഴുവന്‍ സൈന്യം പിടികൂടുന്നതിനാല്‍ ധാരാളം റോഹിങ്ക്യന്‍ ഗ്രാമീണരും ദുരിതത്തിലാണ്​. അതിനാല്‍ തന്നെ സുരക്ഷാ സേനയുടെയും തീവ്രവാദികളുടെയുമിടയില്‍ ഭയന്നു കഴിയുകയാണ്​ ഗ്രാമീണര്‍.

Post A Comment: