പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങുകയും പ്രതിവര്‍ഷം പത്ത് ശതമാനം ലാഭം നല്‍കാമെന്ന് ഉറപ്പും രസീതിയും നല്‍കുകയും ചെയ്തിരുന്നു
കുന്നംകുളം. ജ്വല്ലറിയില്‍ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 75 കാരനില്‍ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്ത ജ്വല്ലറി ഉടമക്കെതിരെ മുഖ്യമന്ത്രിക്കും. ഡി ജി പിക്കും പരാതി.

ചാലിശ്ശേരി സ്വദേശി പരിയപുറത്ത് കുഞ്ചുണ്ണി നമ്പ്യാരാണ് ഇത് സംമ്പന്ധിച്ച് പരാതി നല്‍കിയത്.
കുന്നംകുളം മലായ ജ്വല്ലറി ഉടമ കോട്ടോല്‍  ചെമ്പത്തിയില്‍ അബൂബക്കര്‍ഹാജി സ്ഥാപനത്തിലെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന പ്രതീപെന്ന നമ്പ്യരുടെ മകനെ സ്ഥാപനത്തില്‍ പാര്‍ട്ടണറാക്കാമെന്നും, ഇതിനായി 50 ലക്ഷം രൂപ വേണമെന്നും ആവശ്യപെട്ടു. പണം കുറേശ്ശെയായി തന്നാല്‍ മതിയെന്നും പകരം ഇവരുടെ വീടിരിക്കുന്ന ഭൂമി ഹാജിയാരുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തു നല്‍കണമെന്നും പറഞ്ഞു. സ്ഥാപനത്തിലെ ലാഭം കൊണ്ട് ഇത്രയും തുക അടക്കാമെന്നും ശേഷം ഭൂമി തിരിച്ചു നല്‍കാമെന്നും വ്യാമോഹിപ്പിച്ചാണത്രെ ഭൂമി ത
ട്ടിയെടുത്തത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞെങ്കിലും പ്രതീപിനെ പാര്‍ട്ടണറാക്കാന്‍ തയ്യാറായില്ല. ഇത് ചോദ്യം ച്യെതതോടെ മകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുകയും ഇവര്‍ ജനങ്ങളില്‍ നിന്നും നിക്ഷേപമായി വാങ്ങിയ കോടികളുടെ ബാധ്യത കൂടി മകന്റെ തലയില്‍ കെട്ടിവെക്കാനും, അപായപെടുത്താനും ശ്രമിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.
സ്ഥാപനഉടമയ്ക്ക് പണവും, സ്വാധീനവുമുണ്ടെന്നിതനാല്‍ പ്രതീപിനെ കള്ളകേസില്‍ കുടുക്കാനും ശ്രമമുണ്ട്.
പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങുകയും പ്രതിവര്‍ഷം പത്ത് ശതമാനം ലാഭം നല്‍കാമെന്ന് ഉറപ്പും രസീതിയും നല്‍കുകയും ചെയ്തിരുന്നു. 
എന്നാല്‍ ഇപ്പോള്‍ കാലാവുധി കഴിഞ്ഞ നിക്ഷേപകരോട് പണം തരാന്‍ കഴിയില്ലെന്നും അന്നത്തെ മാനേജരായ പ്രദീപില്‍ നിന്ന് വാങ്ങാനും നിര്‍ദ്ധേശിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വര്‍ണ്ണം നല്‍കിയത് ജ്വല്ലറിയിലാണെന്നും ഇത് തിരിച്ചു തരാനുള്ള ബാധ്യത സ്ഥാപനത്തിനുണ്ടെന്നുമുള്ള നിലപാടിലാണ് നിക്ഷേപകര്‍. കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ ഇത് സംമ്പന്ധിച്ച് തര്‍ക്കവും ബഹളവുമുണ്ടായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ആളുകളെ മാറ്റിയത്.
പള്ളിക്കുളം സ്വദേശിയായ യുവാവ് അബൂബക്കര്‍ ഹാജിയും മകനും, ചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കി തങ്ങളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി കാട്ടി പൊലസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം ഉടമയെ നാട്ടില്‍ കണ്ടിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് പറയുന്നത്. ഇതിനിടെ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി കാട്ടി ജ്വല്ലറി ഉടമകള്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കി. എന്നാല്‍ സംഭവം സംമ്പന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഉടമയോ, സ്ഥാപനം നടത്തികൊണ്ടുപോകുന്ന മകന്‍ ഇജാസോ തയ്യാറാകുന്നില്ല.
കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രഭല നേതാവായ ജ്വല്ലറി ഉടമ  കാന്തപുരത്തിന്റെ സഹായത്തോടെ പൊലീസ് കേസ് ഒത്തുതീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇത് വിജയകരമായിട്ടില്ലെന്നാണ് അറിയുന്നത്.  നിക്ഷേപം സ്വീകരിച്ചതിന്‍റെതെളിവുകള്‍ പൊലീസിന് ലഭിച്ചതായും പറയുന്നുണ്ട്. ജ്വല്ലറികള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ യാതൊരു തരത്തിലുള്ള അനുമതിയിമില്ലെന്നിരിക്കെയാണ് സാധാരണക്കാരായ ആളുകള്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്ത് വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണം ജ്വല്ലറിയിലേക്ക് നിക്ഷേപമായി വാങ്ങിയത്. സംഭവം വിവാദമായതോടെ ഒരു തലത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങളും നടക്കുന്നതായി പറയുന്നുണ്ട്.
നിക്ഷേകരുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണത്തോടെ ജ്വല്ലറിയിലേക്കും. ഉടമ അബൂബക്കര്‍ ഹാജിയുടെ വീട്ടിലേക്കും, പ്രതിഷേധ ജാഥ നടത്താനും ആലോചിക്കുന്നതായും അറിയുന്നു,
നമ്പ്യാര്‍ ഇത് സംമ്പന്ധിച്ച് മുഴുവന്‍ രേഖകളും സഹിതമാണ് മുഖ്യമന്ത്രിക്കും, ഉന്നത ഉദ്ധ്യോഗസ്തര്‍ക്കും പരാതി നല്‍കിയത്.

Post A Comment: