ട്രെയിന്‍ പാളം തെറ്റിയുളള അപകടം ഉത്തര്‍പ്രദേശില്‍ വീണ്ടും
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. കഫിയാത്ത് എക്‌സ്പ്രസ്സ് ആണ് അപകടത്തില്‍പ്പെട്ടത്. ഔറിയയില്‍ പുലര്‍ച്ചെ 2.40നോടടുത്താണ് സംഭവം. 50 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.
അസംഗഢില്‍ നിന്ന്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്നു. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്.
ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Post A Comment: