അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞു
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ സൈനിക നടപടി ശക്തമാക്കുമെന്നും മേഖലയില്‍ സെന്യത്തെ വര്‍ധിപ്പിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മേഖലയില്‍ അമേരിക്കയുടെ പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റായതിനു ശേഷം ആദ്യമായി ടെലിവിഷനില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസംഗത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്.
പാകിസ്താന്‍ ഈ രീതി തുടരുകയാണെങ്കില്‍ ശക്തമായ മറുപടി നല്‍കും. ക്ഷമക്ക് പരിധിയുണ്ട്. പാകിസ്താന് കോടിക്കണക്കിന് രൂപയുടെ സഹായം അമേരിക്ക നല്‍കിയിട്ടുണ്ട്. പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു.


Post A Comment: