ബി.ജെ.പി- ആര്‍.എസ്.എസ് എന്നിവരുടെ രാഷ്ട്രീയ പാതയാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


ദില്ലി: ബി.ജെ.പി- ആര്‍.എസ്.എസ് എന്നിവരുടെ രാഷ്ട്രീയ പാതയാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കല്ലേറില്‍ ആരും അപലപിച്ചതായി കണ്ടിലെന്ന് പ്രധാനന്ത്രിയെ ഉദ്ദേശിച്ച് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കല്ലേറില്‍ എന്‍റെ പഴ്‌സണല്‍ സ്റ്റാഫിന്‍റെ തലക്ക് പരുക്ക് പറ്റിയെന്നും ഇതാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടപ്പാക്കുന്ന രാഷ്ട്രീയമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുലിന്‍റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്. സിമന്റ്‌ കട്ടകളുപയോഗിച്ചാണ് എറിഞ്ഞത്. സംഭവത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിക്കുകയും സുരക്ഷാ ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു സംഘമാളുകള്‍ ചേര്‍ന്ന്‍ അദ്ദേഹത്തിനെതിരേ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.


Post A Comment: