തങ്ങളൊരിക്കലും ഉത്തരകൊറിയയുടെ ശത്രുക്കളല്ലെന്ന് യു.എസ്. ഉത്തരകൊറിയയുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ പറഞ്ഞുവാഷിങ്ടണ്‍: തങ്ങളൊരിക്കലും ഉത്തരകൊറിയയുടെ ശത്രുക്കളല്ലെന്ന് യു.എസ്. ഉത്തരകൊറിയയുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുമായി യുദ്ധത്തിനൊരുക്കമാണെന്ന് ട്രംപ് പറഞ്ഞെന്ന യു.എസ് സെനറ്ററുടെ വെളിപെടുത്തലിന് പിന്നാലെയാണ് റെക്‌സിന്റെ പ്രതികരണം.
ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊറിയയിലെ ഭരണത്തകര്‍ച്ച യു.എസ് ആഗ്രഹിക്കുന്നില്ല.’- റെക്‌സ് പറഞ്ഞു. യു.എസ് കൊറിയയുടെ ശത്രുവോ ഭീഷണിയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, തീര്‍ത്തും അസ്വീകാര്യമായ രീതിയിലുള്ള ഭീഷണിയാണ് കൊറിയ യു.എസിനു മേല്‍ ചെലുത്തുന്നത്. പ്രതികരിക്കാന്‍ കൊറിയ യു.എസിനെ നിര്‍ബന്ധിതമാക്കുകയാണെന്നും മിസൈല്‍ പരീക്ഷമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
യു.എന്‍ വിലക്കുകളെ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ഉത്തരകൊറിയ. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ അവസാനം പരീക്ഷണം നടത്തിയത്.

Post A Comment: