സിറിയയിലെ റാഖയില്‍ യു.എസ് നടത്തിയ ആക്രമണങ്ങളില്‍ 48 മണിക്കൂറിനിടെ 100 സാധാരണക്കാര്‍ കൊല്ലപ്പെട്ടുറാഖ: സിറിയയിലെ റാഖയില്‍ യു.എസ് നടത്തിയ ആക്രമണങ്ങളില്‍ 48 മണിക്കൂറിനിടെ 100 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഐ.എസിനെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്നാണ് യു.എസിന്റെ വിശദീകരണം.
അതേസമയം, മരണസംഖ്യ 69 കടന്നെന്നാണ് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചത്. ഇതില്‍ 19 കുട്ടികളും 12 സ്ത്രീകളും ഉള്‍പ്പെടുന്നു.
റാഖയില്‍ തുടര്‍ച്ചയായി രണ്ടാംദിനവും നടന്ന ആക്രമണമാണ് കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിപ്പിച്ചത്.

Post A Comment: