മുബൈ മഹാ നഗരത്തെ ഭീതിയിലാഴ്ത്തി കനത്ത മഴ.
മുംബൈ: മുബൈ മഹാ നഗരത്തെ ഭീതിയിലാഴ്ത്തി കനത്ത മഴ. 2005നു ശേഷം നഗരത്തിലുണ്ടായ ഏറ്റവും ശക്തമായ മഴയാണിതെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. 
റോഡുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. രാവിലെയാണ് മഴ തുടങ്ങിയത്. ഇതു പോലെ ശക്തമായി വൈകുന്നേരം വരെ മഴ തുടര്‍ന്നാല്‍ ഇന്ത്യയുടെ വാണിജ്യ നഗരം വെള്ളത്തിലാഴുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post A Comment: