കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു


തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കസ്റ്റഡിയിലുള്ളവരെ പറ്റി പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാവിലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാപ്രതിയുമായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിന്‍ (23) കൊല്ലപ്പെട്ടത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ച് ഇയാളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Post A Comment: