യമനില്‍ യു.എസ് പോര്‍ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനില്‍ യു.എസ് പോര്‍ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. അഭ്യാന്‍ പ്രവിശ്യയിലെ മരാക്കിഷയിലാണ് യു.എസ് മിസൈല്‍ ആക്രമണം നടത്തിയത്. 
ഭീകരര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. അല്‍ക്വയ്ദയെ ലക്ഷ്യംവച്ച് യെമനില്‍ യു.എസ് നേരത്തെ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

Post A Comment: