ഉത്തര്‍പ്രപദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
പട്ന : ഉത്തര്‍പ്രപദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ഉത്തര്‍പ്രിദേശ് നിയമനിര്‍മാണ കൗണ്സിലിലേയ്ക്കാകും ആദിത്യനാഥ് മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട് .
ആദിത്യനാഥിന് പുറമേ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേ വഴിയാണ് പിന്തുടരുന്നത്. വരാന്‍ പോകുന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബി.ജെ.പി പുറത്തിറക്കി. നിലവില്‍ ഇവര്‍ മൂന്നു പേരും ഉത്തര്‍പ്രദേശിലെ നിയമസഭാംഗങ്ങളല്ല. ആദിത്യനാഥ് ഗോരഖ്പൂര്‍ എംപിയും കേശവ് പ്രസാദ് മൗര്യ ഫൂല്പുനര്‍ എംപിയുമാണ്. ഇവരുടെ അയോഗ്യത ഒഴിവാക്കപ്പെടാന്‍ നിയമനിര്‍മാ ണ കൗണ്സില്‍, നിയമസഭ ഇവയില്‍ ഏതിലെങ്കിലും അംഗമാകേണ്ടതുണ്ട്.
നിയമസഭാംഗമാകാന്‍ നേരിട്ട് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും. എന്നാല്‍, എംഎല്‍സിയാകാന്‍ ഇവര്‍ക്ക്  നിയമസഭയിലെ നിലവിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച്‌ അനായാസം കഴിയും.


Post A Comment: