മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരായ കേസില്‍ വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി


തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരായ കേസില്‍ വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
ഡി.ജി.പി പദവിയിലിരിക്കുമ്പോള്‍ സെന്‍കുമാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നാണ് കേസ്. കെ.എസ്.ആര്‍.ടി.സി ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി, പോലീസിലെ ഉന്നതസ്ഥാനം ഉപയോഗപ്പെടുത്തി വഴിവിട്ട ഇടപാടു നടത്തി, വ്യാജ ചികിത്സാ രേഖകള്‍ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് സെന്‍കുമാറിനെതിരേ നിലനില്‍ക്കുന്നത്.
കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി. കേസില്‍ സമാന രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
Post A Comment: