ആവശ്യമെങ്കില്‍ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച്‌ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു


മുംബൈ: ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും മൂലമുണ്ടായ സാമ്ബത്തികമാന്ദ്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അമ്ബതിനായിരം കോടി രൂപ മുടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി കുറയ്ക്കുന്നതിന് 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്ബത്തിക വര്‍ഷത്തില്‍ സാമ്ബത്തിക ഉത്തേജന പാക്കേജ് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് സര്‍ക്കാറിന്റെ രണ്ട് വക്താക്കളെ ഉദ്ധരിച്ച്റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനവും ജിഎസ്ടി ഉള്‍പ്പെടെയുള്ള നടപടികളുടെ ഭാഗമായി ഇന്ത്യന്‍ സാമ്ബത്തികരംഗം മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് (5.7) കൂപ്പുകുത്തിയിരിക്കുകയാണ്. ഏത് രീതിയിലൂടെയാണ് സമ്ബദ്വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുകയെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. നേരത്തെ, ആവശ്യമെങ്കില്‍ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച്ഇത് സംബന്ധിച്ച്അന്തിമ തീരുമാനമെടുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.


Post A Comment: