4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.ദില്ലി: 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ വല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിനെ 5ജിയിലേക്ക് ഉറ്റു നോക്കാന്‍ പ്രേരിപ്പിച്ചു. 500 കോടി രൂപ ചെലവില്‍ 5 ജി സംവിധാനം എത്തുന്നതോടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Post A Comment: