പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍.
പനാജി: പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇതു സംബന്ധിച്ച്‌ എക്സൈസ് വകുപ്പില്‍ ഉടന്‍ ഭേദഗതി വരുത്തുമെന്ന് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മദ്യപാനികളുടെ ശല്യം വര്‍ദ്ദിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
നിരോധനം സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. നിലവില്‍ ബീച്ച്‌ അടക്കമുള്ള ചില സ്ഥലങ്ങളില്‍ പരസ്യമായ മദ്യപാനത്തിന് വിലക്കുണ്ട്.
ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നെണ്ടെന്ന് പരീക്കര്‍ പറഞ്ഞു.

Post A Comment: