നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടികൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേട്ടിന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്‍റെ മറുപടി. അതേസമയം,​ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തുന്നത്.

Post A Comment: