മദ്യപിച്ചു മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

തൃശൂര്‍: മദ്യപിച്ചു മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ജോസ് തിയേറ്ററിന് മുന്നിലെ മരത്തില്‍ കുടുങ്ങിയ പെരുവാംകുളങ്ങര സ്വദേശി രാജനെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. മദ്യപിച്ച് ലക്ക് കെട്ട് മരത്തില്‍ കയറിയ യുവാവ് ഇറങ്ങാന്‍ പറ്റാതെ വിഷമിക്കുകയായിരുന്നു. ലീഡിങ്ങ് ഫയര്‍മാന്‍ ബല്‍റാമിന്‍റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Post A Comment: