തിരുവനന്തപുരത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി.


തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി. പാറാശാലയില്‍ വച്ച്‌ റെയില്‍വെ പോലീസാണ് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വജ്രവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്തെ ജ്വല്ലറികളിലേക്കാണ് ഇവ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ പറയുന്നത്. പിടിച്ചെടുത്ത സ്വര്‍ണവും വജ്രവും ആദായനികുതി വകുപ്പിന് കൈമാറി.


Post A Comment: