വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കൊച്ചി: വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്നാണ് സി.പി.എം നിലപാട് എന്നാല്‍ കരാര്‍ റദ്ദാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്ത് വാണിജ്യനേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താല്‍പര്യം ഈ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post A Comment: