കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു.
മുംബൈ: കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഓഫീസ് സമയമായതിനാല്‍ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുള്ളതില്‍ നല്ല തിരക്കുള്ള ലോക്കല്‍ സ്റ്റേഷനുകളാണിത്.

Post A Comment: