ഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞു കാണാതായതോടെ രക്ഷിതാക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു.ഉത്തര്‍പ്രദേശില്‍സ്‌കൂള്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന്  സ്‌കൂള്‍ അധികൃതര്‍ നാലു വയസുകാരനെ ബന്ദിയാക്കി. 

ബുലന്ദ്‌സറിലെ അശോക് പബ്ലിക് ആന്റ് സീനിയര്‍ സ്‌കൂളിലാണ് സംഭവം.
നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞു കാണാതായതോടെ  രക്ഷിതാക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. നാലു മണിക്കൂറോളമാണ് അധികൃതര്‍ കുട്ടിയെ തടങ്കലില്‍ വെച്ചത്. ഫീസ് അടച്ചാലേ കുട്ടിയെ വിട്ടുനല്‍കൂ എന്നായിരുന്നു  അധികൃതരുടെ നിലപാട്.
ഫീസ് തങ്ങളാല്‍ കഴിയും പോലെ നേരത്തെ തന്നെ അടച്ചുകൊള്ളാമെന്ന് പിതാവ് പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല.
രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന പൊലിസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാളും മാനേജരും ഒളിവിലാണ്.

Post A Comment: