പ്ലസ്ടു വിദ്യാര്‍ഥിനിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

വരന്തരപ്പിള്ളി: പ്ലസ്ടു വിദ്യാര്‍ഥിനിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നന്തിപുലം സ്വദേശി ചെമ്മനാടന്‍ വൈശാഖ് (26), ചെങ്ങാലൂര്‍ സ്വദേശി കൊല്ലിക്കര വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്.  ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു സംഭവം. വീടിനു സമീപമുള്ള ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കണ്ടു കൂട്ടുകാരിയോടൊപ്പം മടങ്ങുമ്പോള്‍ വീടിനടുത്തുവച്ച് ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ബൈക്കുമായി ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ വരന്തരപ്പിള്ളി എസ്‌ഐ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍  പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി

Post A Comment: