പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം: പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ സ്ഥാനമാനങ്ങല്‍ ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതാണ് നല്ലത് എന്ന തരത്തില്‍ ഘടകക്ഷിയായ ആര്‍എസ്പിയില്‍ നിന്നും പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലപാടറിയിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ച കെ.മുരളീധരന്‍ എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

Post A Comment: