മരണ രജിസ്ട്രേഷനും സംസ്ഥാനത്ത് ആധാര്‍ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: മരണ രജിസ്ട്രേഷനും സംസ്ഥാനത്ത് ആധാര്‍ നിര്‍ബന്ധമാക്കുന്നു. മരണ സര്‍ട്ടിഫിക്കറ്റിനും ഒക്ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു. മരിച്ചയാള്‍ക്ക് ആധാര്‍ കാര്‍ഡില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ബന്ധു ഇക്കാര്യം സത്യപ്രസ്താവനയായി രേഖപ്പെടുത്തി നല്‍കണം. പ്രസ്താവന കള്ളമാണെന്നു കണ്ടെത്തിയാല്‍ ആധാര്‍, ജനന മരണ രജിസ്ട്രേഷന്‍ നിയമപ്രകാരം നിയമനടപടി എടുക്കുമെന്നും ചീഫ് രജിസ്ട്രാര്‍ ജനന, മരണ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞമാസം കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ പരേതന്റെ ആധാര്‍ നമ്പറോ , ആധാര്‍ എന്‍റോള്‍മെന്റ് നമ്പറോ സമര്‍പ്പിക്കും. അതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ബന്ധുവിന്റെ ആധാര്‍ നമ്പറും വേണം. പ്രത്യേക ഫോമില്‍ സത്യപ്രസ്താവന നല്‍കിയാണ് ബന്ധുക്കള്‍ ആധാറിന് സമര്‍പ്പിക്കേണ്ടത്.

Post A Comment: