വളര്‍ക്കാവ് ആമോസ് റോഡിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

തൃശൂര്‍: വളര്‍ക്കാവ് ആമോസ് റോഡിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അരണാട്ടുകര ഗ്രീന്‍പാര്‍ക്ക് കരിയാട്ട് വീട്ടില്‍ സെബാസ്റ്റ്യനാണ് മരിച്ചത്. റിട്ടയേഡ് സൈനികനാണ് സെബാസ്റ്റ്യന്‍. ഇന്ന് ഉച്ചതിരിഞ്ഞ് 3.30തോടെയാണ് സംഭവം. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സെബാസ്റ്റ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയും  തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. കൂനംപ്ലാക്കല്‍ തിമത്തിയുടെ വീട്ടിലേക്കാണ് സ്‌കൂട്ടര്‍ ഇടിച്ചു കയറിയത്. ഒല്ലൂര്‍ പോലീസ് സ്ഥലത്തെത്തി.

Post A Comment: