തോട്ടപള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് 14 കിലോമീറ്റര്‍ അകലെ.
ആലപ്പുഴ: തോട്ടപള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് 14 കിലോമീറ്റര്‍ അകലെ. കലവൂര്‍ ഹനുമാരുവെളി സ്വദേശി സുനില്‍കുമാറിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കളര്‍കോട് ജംഗ്ഷനില്‍ കണ്ടെത്തിയത്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച്ച രാത്രിയില്‍ തോട്ടപ്പള്ളി ഭാഗത്ത് വാഹനാപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ അപകടത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ആരെയും പരുക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നില്ല. ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും ലഭിച്ചത്. എന്നാല്‍ പുലര്‍ച്ചെയോടെ 14 കിലോമീറ്റര്‍ അകലെനിന്ന് സുനിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരുക്കേറ്റ് കിടന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് വഴിയിലുപേക്ഷിച്ചതാവാമെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. 

Post A Comment: